ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റിലെ നിത്യസന്ദർശകൻ പിടിയിൽ; പലതവണയായി ഔട്ട്ലെറ്റിൽ നിന്ന് 40 കുപ്പി മദ്യം മോഷ്ടിച്ചെന്ന് പൊലീസ്

Published : Feb 02, 2026, 08:14 PM IST
Bevco Theft

Synopsis

കൊല്ലത്തെ സർക്കാർ മദ്യവില്പന ശാലയിൽ നിന്ന് 40 കുപ്പി മദ്യം മോഷ്ടിച്ച തേവലക്കര സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രീമിയം ഔട്ട്ലെറ്റിലെ സ്വയം മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം മുതലെടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ മോഷണം നടത്തിയത്

കൊല്ലം: സർക്കാർ മദ്യവില്പന ശാലയിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവ് പിടിയിൽ. തേവലക്കര സ്വദേശി ശരത്തിനെയാണ് ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസിലായിരുന്നു ശരത്ത് മോഷണം നടത്തിയിരുന്നത്. 40 കുപ്പി മദ്യമാണ് മോഷ്ടിച്ചത്. എല്ലാ ദിവസവും കണക്കെടുക്കുന്ന സമയത്ത് ജീവനക്കാർ കുപ്പികളിൽ കുറവ് കണ്ടെത്തിയിരുന്നു. ഇത് പതിവായതോടെയാണ് ജീവനക്കാർ സിസിടിവി ക്യാമറകൾ പരിശോധിച്ചത്. പരിശോധനയിൽ ശരത്ത് മദ്യം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ വിവരം പൊലീസിന് കൈമാറി. ദൃശ്യങ്ങളും പൊലീസിന് നൽകി. പ്രീമിയം മദ്യ വിതരണ ശാലകളിൽ ഉപഭോക്താക്കൾക്ക് സ്വയം മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം മുതലെടുത്തായിരുന്നു മോഷണം. മോഷ്ടിക്കുന്ന മദ്യ കുപ്പികൾ വസ്ത്രത്തിനിടയിലും മറ്റും ഒളിപ്പിച്ച് കടത്തുന്നതായിരുന്നു രീതി. പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ബിജെപിയിലേക്ക് ലോക്കൽ നേതാക്കളുടെ കുത്തൊഴുക്ക്; കനത്ത തിരിച്ചടി നേരിട്ട് സിപിഎമ്മും കോൺഗ്രസും
'എന്തോ ഭാ​ഗ്യത്തിന് കുട്ടി കയ്ച്ചിലായി, ഒന്ന് പിഴച്ചിരുന്നെങ്കിൽ...'; ഇതാ കൊടിയത്തൂരിലെ ആ വൈറൽ ഡ്രൈവർ, സിനോജിന് അഭിനന്ദന പ്രവാ​ഹം!