കൊല്ലം പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്കേറ്റു. പുനലൂർ കാഞ്ഞിരവിള സ്വദേശി അജിക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആണ് അപകടമുണ്ടായത്. യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.

കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. പുനലൂർ കാഞ്ഞിരവിള ഈട്ടിവിള വീട്ടിൽ അജി (40) ക്കാണ് പരിക്കേറ്റത്. ഇരുകാലുകൾക്കും ഇടതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പോയ മെമു തീവണ്ടി തട്ടിയത്. കൊല്ലം - ചെങ്കോട്ട പാതയിൽ പുനലൂർ പത്തേക്കർ ഭാഗത്ത് വെച്ചായിരുന്നു അപകടം. അജിയെ പ്രദേശവാസികൾ പുനലൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ആര്യങ്കാവിലും ട്രെയിൻ തട്ടി യുവാവിന്റെ കാൽ അറ്റ് പോയിരുന്നു. ആര്യങ്കാവ് സ്വദേശി രാജേഷിനാണ് പരിക്കേറ്റത്.