
തിരുവനന്തപുരം: വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ആന്ധ്ര സ്വദേശിയെ കടലിൽ തിരയിൽപ്പെട്ട് കാണാതായി. കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അടിയൊഴുക്കിൽ പെടുകയായിരുന്നു. ആന്ധ്രാ സ്വദേശി വാർഷികിനെയാണ് കാണാതായത്. 22 വയസായിരുന്നു പ്രായം. വർക്കല ഫയർഫോഴ്സും പൊലീസും തെരച്ചിൽ നടത്തുന്നുണ്ട്.
അതിനിടെ തൃശ്ശൂർ എൽതുരുത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്. എൽത്തുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ആദിത്യനെ കാണാതാവുകയായിരുന്നു. തുടർന്ന് തൃശൂർ അഗ്നിരക്ഷാ സേനാ വിഭാഗം തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി.
കണ്ണൂർ പയ്യന്നൂരിലെ ക്ഷേത്രക്കുളത്തിൽ ഇന്നലെ പയ്യന്നൂർ ഫിഷറീസ് കോളേജ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം 6:45 ഓടെയായിരുന്നു സംഭവം. ഉടൻ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കായംകുളം സ്വദേശി നന്ദുകൃഷ്ണ (27) ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെ മരിച്ചു. കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി അശ്വിൻ (23) പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam