പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചയാള്‍ തൂങ്ങിമരിച്ച നിലയില്‍

By Web TeamFirst Published Sep 16, 2021, 6:18 AM IST
Highlights

രമേശിന്‍റെ കുടുംബാഗങ്ങള്‍ അടുത്തിടെ കൊവിഡ് ബാധിതരായിരുന്നു. അതിനെ തുടര്‍ന്ന് രമേശ് ക്വാറന്‍റീനിലായിരുന്നു. അതിനിടെ വാക്സിനേഷന്‍ സംബന്ധിച്ച് സ്ഥലത്തെ ആശാവര്‍ക്കറുമായി തര്‍ക്കം ഉണ്ടായി. 

പെരുമ്പാവൂര്‍: ആശാവര്‍ക്കറോട് മോശമായി സംസാരിച്ചുവെന്ന പരാതിയില്‍ പൊലീസ് താക്കീത് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. വെങ്ങോല പഞ്ചായത്തിലെ ടാങ്ക് സിറ്റി മണപ്പറമ്പ് മാലിലെ എഎം രമേശ് എന്ന നാല്‍പ്പതുകാരനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വെങ്ങോല തേക്കേമലയില്‍ പറമടയ്ക്ക് സമീപത്താണ് രമേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രമേശിന്‍റെ കുടുംബാഗങ്ങള്‍ അടുത്തിടെ കൊവിഡ് ബാധിതരായിരുന്നു. അതിനെ തുടര്‍ന്ന് രമേശ് ക്വാറന്‍റീനിലായിരുന്നു. അതിനിടെ വാക്സിനേഷന്‍ സംബന്ധിച്ച് സ്ഥലത്തെ ആശാവര്‍ക്കറുമായി തര്‍ക്കം ഉണ്ടായി. ഇതിനെ തുടര്‍ന്ന് ആശാവര്‍ക്കറുടെ പരാതിയില്‍ ഇയാളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഓട്ടോ ഡ്രൈവറായും തെങ്ങുകയറ്റ തൊഴിലാളിയായുമാണ് ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്. ഭാര്യയും രണ്ട് മക്കളും ഉണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!