ഭാര്യയും 2 കുട്ടികളുമുള്ളത് മറച്ചുവെച്ച് ഇൻസ്റ്റഗ്രാം സൗഹൃദം; പീഡന ശ്രമത്തിനിടെ പൊലീസ് അന്വേഷിച്ചെത്തി

Published : Jan 13, 2024, 04:59 AM IST
ഭാര്യയും 2 കുട്ടികളുമുള്ളത് മറച്ചുവെച്ച് ഇൻസ്റ്റഗ്രാം സൗഹൃദം; പീഡന ശ്രമത്തിനിടെ പൊലീസ് അന്വേഷിച്ചെത്തി

Synopsis

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസിൽ നല്‍കിയ പരാതിയാണ് പ്രതിയുടെ അറസ്റ്റിൽ നിര്‍ണായകമായത്. 

നെടുങ്കണ്ടം: ഇൻസ്റ്റഗ്രാം വഴി പരിചയപെട്ട 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് ഇടുക്കി നെടുങ്കണ്ടത്ത് പിടിയിൽ. തിരൂർ സ്വദേശി മുഹമ്മദ് ഇസ്മായിലാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിവാഹിതനായ ഇയാൾ, അവിവാഹിതനെന്ന് പറഞ്ഞാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.

നെടുങ്കണ്ടം സ്വദേശിയായ 14 കാരിയെയാണ് മുഹമ്മദ് ഇസ്മായിൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. 26 വയസുകാരനായ ഇയാൾ, ഏതാനും മാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർച്ചയായി ചാറ്റ് ചെയ്ത്, കൂടുതൽ അടുപ്പം ഉണ്ടാക്കി. കഴിഞ്ഞ ദിവസം തിരൂരിൽനിന്ന് നെടുങ്കണ്ടത്ത് എത്തിയ മുഹമ്മദ് ഇസ്മായിൽ, പെൺകുട്ടിയെ വിളിച്ചുവരുത്തി. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ ഇതിനകം നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയതും പ്രതിയെ പിടികൂടിയതും. തിരൂരിൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഇസ്മായിൽ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇത് മറച്ചുവച്ചായിരുന്നു നെടുങ്കണ്ടത്തെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം