മകളെ ശല്യം ചെയ്തത് വിലക്കി, പ്രതികാരമായി അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു; അഞ്ചംഗ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

Published : Jan 13, 2024, 02:36 AM ISTUpdated : Feb 06, 2024, 04:58 PM IST
മകളെ ശല്യം ചെയ്തത് വിലക്കി, പ്രതികാരമായി അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു; അഞ്ചംഗ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

Synopsis

പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയൽക്കര വീട്ടിൽ സുരേഷ് എന്ന 46 വയസുകാരനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. 

തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പേരിൽ 46 വയസുകാരനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ രണ്ട് പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ പാറവിള കുഴിയൻവിള ലക്ഷംവീട്ടിൽ  പാപ്പി എന്ന സുജിത്ത് (22) മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലു നിന്നവിള വീട്ടിൽ അച്ചു (21) എന്നിവരാണ് അറസ്റ്റിലായത്. 

കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയ് എസ്, എസ്.ഐ മാരായ സുരേഷ് കുമാർ, അനിൽകുമാർ, മുനീർ, സി.പി.ഒമാരായ ശ്യം കൃഷ്ണൻ, സെൽവദാസ്, ഗിരി, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയൽക്കര വീട്ടിൽ സുരേഷ് എന്ന 46 വയസുകാരനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഏഴാം തീയ്യതി പൂങ്കുളത്തെ ടർഫിനടുത്ത് വച്ചാണ് പ്രതികൾ സുരേഷിനെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്. കേസിൽ ഒന്നാം പ്രതിയടക്കം മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു.

ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ട: ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറി‌ഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

 രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് പെൺമക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗൺമാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരി 30, 31 തീയ്യതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!
സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി