'ഗ്ലാസ്, ബമ്പർ, ബോണറ്റ്, ഹെഡ് ലൈറ്റ്', ദൃഷാനയെ ഇടിച്ച ശേഷം സ്വിഫ്റ്റ് കാറിൽ അടിമുടി മാറ്റം, തെളിവായി ചിത്രങ്ങൾ

Published : Dec 07, 2024, 07:59 AM ISTUpdated : Dec 07, 2024, 08:01 AM IST
'ഗ്ലാസ്, ബമ്പർ, ബോണറ്റ്, ഹെഡ് ലൈറ്റ്', ദൃഷാനയെ ഇടിച്ച ശേഷം സ്വിഫ്റ്റ് കാറിൽ അടിമുടി മാറ്റം, തെളിവായി ചിത്രങ്ങൾ

Synopsis

അപകടത്തിൽ ബോണറ്റിനും ഡ്രൈവർ സൈഡിലെ എ പില്ലറിനും, മെയിൻ ഗ്ലാസിനുമൊക്കെ ഡാമേജ് ഉണ്ടായിരുന്നു. ഇൻഷുറൻസിനായി എടുത്ത ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കോഴിക്കോട്: വടകരയിൽ ഒൻപതു വയസുകാരി ദൃഷാനയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാറുമായി കടന്നു കളഞ്ഞ ഷജീൽ തെളിവ് നശിപ്പിക്കാൻ കാറിൽ നടത്തിയത് വലിയ അറ്റകുറ്റപണികൾ. ഗ്ലാസ്, ബമ്പർ, ബോണറ്റ്, ഹെഡ് ലൈറ്റ് തുടങ്ങിയവ മാറ്റി വെള്ള സ്വിഫ്റ്റ് കാറിൽ അടിമുടി മാറ്റങ്ങൾ വരുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവ വാങ്ങിയ കടയും ബില്ലും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമായതായി അന്വേഷണ സംഘം വ്യക്തമാക്കി.

അപകടത്തിൽ ബോണറ്റിനും ഡ്രൈവർ സൈഡിലെ എ പില്ലറിനും, മെയിൻ ഗ്ലാസിനുമൊക്കെ ഡാമേജ് ഉണ്ടായിരുന്നു. ഇൻഷുറൻസിനായി എടുത്ത ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹൈവേയുടെ പണി നടക്കുന്നതിനാൽ ക്യാമറകൾ പലതും നീക്കം ചെയ്തിരുന്നു. അതിനാലാണ് പ്രതിയെ തിരിച്ചറിയാൻ താമസമെടുത്തത്. ഇടറോഡുകളും, വർക്ക് ഷോപ്പുകളുമടക്കം പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഒരു കൊലക്കേസ് അന്വേഷിക്കുന്ന അതേ ഗൌരവത്തിലാണ് ഈ കേസ് അന്വേഷിച്ചതെന്നും ബെന്നി പറഞ്ഞു.

സംഭവത്തിന് ശേഷം വിദേശത്തേക്ക് തടന്ന ഷജീലിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. കൊലപാതക കേസിനേക്കാൾ വലിയ അന്വേഷണമെന്ന് ഈ കേസിൽ പൊലീസ് നടത്തിയതെന്ന് ഡിവൈഎസ്പി ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതി ആദ്യം കുറ്റം സമ്മതിച്ചില്ലെന്നും വീട്ടുകാരാണ് അപകടം നടന്നതായി സമ്മതിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അപകടം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട ഷജീല്‍ സമീപിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്. മതിലില്‍ ഇടിച്ചു എന്ന കാരണം പറഞ്ഞാണ് ഇയാള്‍ ക്ലെയിമിനായി സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷജിലിനെ പൊലീസിന് കണ്ടെത്താനായത്.

2024 ഫെബ്രുവരി 17ന് ആണ് ദാരുണമായ അപകടം സംഭവിച്ചത്. വടകര ചോറോട് ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. മുണ്ടയാട് എൽപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു ദൃഷാന. പുറമേരി സ്വദേശി ഷജിലിന്റെ കെഎൽ 18 ആർ 1846 എന്ന കാറാണ് കുട്ടിയെ ഇടിച്ചിട്ട് നിർത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ അമ്മൂമ്മ ബേബി മരിച്ചിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒൻപത് വയസുകാരി ദൃഷാന കഴിഞ്ഞ 9 മാസമായി കോമയിൽ കഴിയുകയാണ്.

കുട്ടിയ ഇടിച്ചിട്ട ശേഷം പ്രതി ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അതിനാൽ കാർ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അപകടത്തിന് ശേഷം പ്രതി വാഹനത്തിന് രൂപമാറ്റവും വരുത്തി. അപകടം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാത്തതും ദൃഷാനയുടെ ദുരവസ്ഥയും ഏഷ്യാനെറ്റ് ന്യൂസ്  വാർത്തയാക്കിയിരുന്നു. തുടർന്നാണ് പൊലീസ് പഴുതടച്ചുള്ള അന്വേഷണത്തിലൂടെ അപകടമുണ്ടാക്കിയ കാർ കണ്ടെത്തിയത്.

Read More :  'മാപ്പില്ലാത്ത ക്രൂരത'; കോമയിൽ തുടരുന്ന 9 വയസുകാരി ദൃഷാന സുമനസുകളുടെ സഹായം തേടുന്നു; പ്രതിയെ കണ്ടെത്തി പൊലീസ്

Read More :  ദൃഷാനക്ക് നീതിയൊരുങ്ങുന്നു; 19000 വാഹനങ്ങളും 500 വർൿഷോപ്പുകളും പരിശോധിച്ചെന്ന് പൊലീസ് ; പ്രതി ഷജില്‍ വിദേശത്ത്

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു