കറുകപുത്തൂർ ക്വാറി അപകടം: ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Published : Oct 30, 2026, 08:23 AM ISTUpdated : Oct 30, 2026, 08:24 AM IST
Palakkad Quarry Accident

Synopsis

കറുകപുത്തൂരിൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂർ വടക്കേക്കര സ്വദേശി അബൂ താഹിർ ആണ് മരിച്ചത്. ക്വാറിയിലേക്ക് മണ്ണിടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയടക്കം ക്വാറിയിലേക്ക് വീഴുകയായിരുന്നു.

പാലക്കാട്: പട്ടാമ്പി കറുകപുത്തൂരിൽ ക്വാറിയിൽ അപകടത്തിൽപെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂർ വടക്കേക്കര സ്വദേശി അബൂ താഹിറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അബൂ താഹിർ അപകടത്തിൽപ്പെട്ടത്. ക്വാറി നികത്താൻ മണ്ണിടുന്നതിനിടയിൽ നിയന്ത്രണ നഷ്ടപ്പെട്ട് അബൂ താഹിറിന്റെ ലോറി ക്വാറയിലേക്ക് വീഴുകയായിരുന്നു.

ഉപയോഗശൂന്യമായി കിടന്ന ക്വാറി മണ്ണിട്ടു നികത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ആണ് അപകടം ഉണ്ടായത്. മണ്ണടിക്കുന്നതിനിടെ ലോറി പിന്നിലേക്ക് എടുത്തതോടെ ആണ് ക്വാറിയിലെ 30 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് വീണത്. ഉടൻതന്നെ ഫയർ ഫോഴ്സും സ്കൂബ സംഘവും എത്തി ലോറി കണ്ടെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അർധരാത്രിയോടെ ലോറി പുറത്തെടുത്തെങ്കിലും അബൂ താഹിറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മനേക ഗാന്ധി ഇടപെട്ടു; തിരുവനന്തപുരത്ത് തെരുവുനായയെ വിഷം കൊടുത്തു കൊന്ന മധ്യവയസ്കനെതിരെ കേസ്
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിപ്പോയ യുവതിയുടെ ഒന്നര ലക്ഷം രൂപയുടെ ഐ ഫോണ്‍ കവര്‍ന്നു; യുവാവ് പിടിയിൽ