
കുട്ടനാട്: കുട്ടനാട് നെടുമുടിയിൽ എലിപ്പനിയെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് പൂപ്പള്ളിച്ചിറ വീട്ടിൽ പി.കെ. പൊന്നപ്പൻ (67) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വണ്ടാനം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.
രക്ത പരിശോധനയിൽ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, മരണ കാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. അതേസമയം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥലം സന്ദർശിച്ചിട്ടില്ലെന്നും പൊന്നപ്പന്റെ ബന്ധുക്കൾ പറയുന്നു.
Read Also: എലിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ് 19; സൗജന്യമായി നല്‍കാന്‍ സാനിറ്റൈസര്‍ ഉണ്ടാക്കി ആഡംബര പെര്‍ഫ്യൂം കമ്പനി
കൊവിഡ് 19 -ന് മുമ്പ് നാശംവിതച്ച മഹാമാരികള്‍ ഇവയായിരുന്നു
കൊവിഡ് 19; നിരീക്ഷണത്തിലുള്ളവര്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാല്‍ പിഴയീടാക്കില്ലെന്ന് കെഎസ്ഇബി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam