ഭാര്യ വീട്ടിലേക്കുള്ള യാത്രക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീണു, പരിക്കേറ്റ് യുവാവ് മരിച്ചു

Published : Mar 24, 2026, 11:44 AM IST
Bike accident death

Synopsis

ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ നിസാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

തിരുവനന്തപുരം : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്തു വീട്ടിൽ നിസാർ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കല്ലറ മരുതമൺ ജങ്ഷനിലായിരുന്നു അപകടം. വെമ്പായത്തുള്ള ഭാര്യ വീട്ടിലേക്ക് പോകുമ്പോൾ നിസാർ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ നിസാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷംല. മക്കൾ: ഫർഹാന, ഫിർദൗസ്, അറഫ.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലി ജിമ്മിലും ബ്യൂട്ടി സലൂണിലും, ശ്രീലക്ഷ്മിക്ക് കുട്ടികളടക്കം വിശ്വസ്തരായ ഇടപാടുകാർ; വാടക വീട്ടിൽ 2.270 കിലോ ഹാഷിഷ് ഓയിലും പണവും പിടികൂടി!
പുലർച്ചെ അച്ഛനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി, പിന്നാലെ മുങ്ങി; 4 വർഷമായി ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയതും പിടിയിൽ