കണ്ണൂരിൽ 'തോക്ക്' കാട്ടി ഒരു ലക്ഷം കവർന്നു; നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു; ക്ലൈമാക്സിൽ 'ട്വിസ്റ്റ്'

Published : May 04, 2023, 07:06 PM IST
കണ്ണൂരിൽ 'തോക്ക്' കാട്ടി ഒരു ലക്ഷം കവർന്നു; നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു; ക്ലൈമാക്സിൽ 'ട്വിസ്റ്റ്'

Synopsis

ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് പൊലീസ് പരിശോധനയിൽ വ്യക്തമായി

കണ്ണൂർ: കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തിൽ തോക്ക് കാണിച്ച് കവർച്ച. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൂട്ടുപുഴ പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫൈനാൻസിൽ ആണ് യുവാവ് കവർച്ച നടത്തിയത്.  ഒരു വനിതാ ജീവനക്കാരി മാത്രമുള്ളപ്പോൾ സ്ഥാപനത്തിൽ കയറിയ യുവാവ് കൈയ്യിലെ തോക്ക് കാണിച്ച് പണം കവരുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പേരട്ട സ്വദേശി അബ്ദുൾ ഷുക്കൂറിനെ പിന്നീട് പോലീസിന് കൈമാറി. ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് പൊലീസ് പരിശോധനയിൽ വ്യക്തമായി.

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു