
കല്‍പ്പറ്റ: നഗരത്തിന് സമീപം ലക്കിടിയില്‍ പുലര്‍ച്ചെ വാഹന പരിശോധന നടത്തുകയായിരുന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സര്‍ക്കിളിലെയും, റെയിഞ്ചിലെയും ഉദ്യോഗസ്ഥരും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും. വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ യുവാവും യുവതിയും മാത്രമുള്ള കാറും കല്‍പ്പറ്റ ഭാഗത്തേക്കായി എത്തി. നിര്‍ത്താന്‍ ആവശ്യപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ തന്നെ വാഹനത്തിലുണ്ടായിരുന്നവര്‍ പരുങ്ങലിലായി. ഇതോടെ വനിത ഉദ്യോഗസ്ഥരടക്കം കാറിനുള്ളില്‍ വിശദമായി പരിശോധന തുടങ്ങി.
4.41 ഗ്രാം എംഡിഎംഎ ആണ് ഇരുവരില്‍ നിന്നുമായി പിടിച്ചെടത്ത്. കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍ (28) തൃശ്ശൂര്‍ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീന്‍ എന്നിവരാണ് പിടിയില്‍ ആയത്. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണു, പ്രിവന്റീവ് ഓഫീസര്‍മാരായ പി കൃഷ്ണന്‍കുട്ടി, കെ എം അബ്ദുല്‍ ലത്തീഫ്, എ എസ് അനീഷ്, പി ആര്‍ വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുള്ള, വികെ. വൈശാഖ്, എം വി പ്രജീഷ്, ഇബി അന, ഇ ബി, സാദിഖ് അബ്ദുള്ള വനിത എക്‌സൈസ് ഓഫീസറായ കെ.വി. സൂര്യ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam