പൊന്മുടിയിൽ തർക്കം, വിതുരയിലെത്തിയപ്പോൾ വാഹനം തടഞ്ഞ് മുഖംമൂടി സംഘത്തിൻ്റെ ആക്രമണം; പൊലീസ് കേസ്

Published : Jun 07, 2026, 09:45 PM IST
Attack

Synopsis

തിരുവനന്തപുരം വിതുരയിൽ പൊന്മുടി സന്ദർശിച്ചു മടങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദസഞ്ചാര സംഘം സഞ്ചരിച്ച ട്രാവലർ കാറിലെത്തിയ മുഖംമൂടി സംഘം അടിച്ചുതകർത്തു. പൊന്മുടിയിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിതുര: തിരുവനന്തപുരം വിതുരയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിനോദസഞ്ചാര സംഘം സഞ്ചരിച്ച ട്രാവലർ കാറിലെത്തിയ മുഖംമൂടി സംഘം അടിച്ചുതകർത്തു. വിതുര-തൊളിക്കോട്-ആര്യനാട് റോഡിൽ വെച്ചാണ് സിനിമാ മോഡൽ ആക്രമണം ഉണ്ടായത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊന്മുടി സന്ദർശിച്ച ശേഷം മടങ്ങിയ വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ നാലംഗ മുഖംമൂടി സംഘം ട്രാവലർ തടഞ്ഞുനിർത്തി കമ്പിവടിയും ആയുധങ്ങളും ഉപയോഗിച്ച് ഗ്ലാസുകൾ അടിച്ചുതകർക്കുകയായിരുന്നു.

ഈ സമയം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുപ്പതോളം പേർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊന്മുടിയിൽ വെച്ച് പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ട്രാവലറുകളിലെ ആളുകൾ തമ്മിൽ വലിയ രീതിയിലുള്ള വാക്കുതർക്കം ഉണ്ടായിരുന്നു. ഈ തർക്കത്തിന്റെ തുടർച്ചയായാണ് വിതുരയിൽ വെച്ചുണ്ടായ ആസൂത്രിത ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിനോദസഞ്ചാരികളുടെ പരാതിയിൽ വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താനും അക്രമികളെ തിരിച്ചറിയാനുമുള്ള ശ്രമത്തിലാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാറ്റിലൊടിഞ്ഞ മരം മുറിക്കവെ ഏണി ചെരിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണു, കെഎസ്ഇബി കരാ‍ർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
കൊച്ചി റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 ഓട്ടോറിക്ഷകൾ വിളിച്ചു, രണ്ട് പേരായി കയറി, ബാഗുകളിൽ ഒളിപ്പിച്ചത് 34 കിലോ കഞ്ചാവ്; അതിഥി തൊഴിലാളികൾ പിടിയിൽ