അതിജീവിതയുടെ മാതാവിന്റെ സുഹൃത്തായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും രണ്ടുവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ ലൈംഗിക ചൂഷണം ചെയ്തെന്നാണ് കേസ്.

കൊയിലാണ്ടി: കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ത്തയാളുടെ ജാമ്യം കോടതി റദ്ദ് ചെയ്തു. കോഴിക്കോട് വടകര ബാങ്ക് റോഡിലെ അബ്ദുള്‍ റഫീക്കിന്റെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്. കൊയിലാണ്ടി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയുടേതാണ് വിധി. കൊയിലാണ്ടി സിഐ ആര്‍. പ്രശാന്താണ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. പ്രതി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തുമാസം മുമ്പാണ് അബ്ദുള്‍ റഫീഖിനെതിരെ പോക്‌സോ കേസെടുത്ത് പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചത്.

അതിജീവിതയുടെ മാതാവിന്റെ സുഹൃത്തായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും രണ്ടുവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ ചൂഷണം ചെയ്തെന്നാണ് കേസ്. ജയിലിലായിരുന്ന റഫീഖ് ജാമ്യത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ഇയാളുടെ വീടിന് മുന്നിലും പയ്യോളി പോലിസ് സ്റ്റേഷനിലും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക