വാട്ടർ ഹീറ്ററുമായി കോഴിക്കോടേയ്ക്ക് ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്ത യുവാക്കൾ, ബസ് സ്റ്റാന്റിലെത്തിയത് രാവിലെ, ഉടനടി പിടികൂടി ഡാൻസാഫ് സംഘം

Published : Nov 24, 2025, 03:55 PM IST
mdma hunt

Synopsis

ബെം​ഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലെത്തിയ രണ്ട് യുവാക്കളിൽ നിന്നാണ് ഇത്രയധികം ലഹരിമരുന്ന് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി റിഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് ഡാൻസാഫിന്റെ വൻ ലഹരിവേട്ട. ബെം​ഗളൂരുവിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ചു കടത്തിയ 250 ​ഗ്രാം എംഡിഎംഎയും 99 എൽഎസ്ഡി സ്റ്റാംപും ടാബ്ലെറ്റും പിടികൂടി. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഡാൻസാഫിന്റെ അടുത്ത കാലത്തെ വൻ ലഹരിവേട്ടയാണിത്. ബെം​ഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലെത്തിയ രണ്ട് യുവാക്കളിൽ നിന്നാണ് ഇത്രയധികം ലഹരിമരുന്ന് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി റിഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഡാൻസാഫ് സംഘം രാവിലെ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തുണ്ടായിരുന്നു. ഇവരുടെ കൈവശം പാക്ക് ചെയ്ത നിലയിലായിരുന്നു വാട്ടർ ഹീറ്റർ ഉണ്ടായിരുന്നത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായവരെ കസബ പൊലീസിന് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയും ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്