പൊളിച്ചത് മുൻവാതിൽ, 14 പവനും അടുക്കളയിൽ നിന്ന് മുട്ടയും അടക്കം അടിച്ച് മാറ്റി മോഷ്ടാക്കൾ, നെടുമങ്ങാട് മോഷണം പെരുകുന്നു

Published : Nov 24, 2025, 12:13 PM IST
theft

Synopsis

അലമാരയിൽ സൂക്ഷിച്ച പണവും മാലയും കമ്മലും ഉൾപ്പടുന്ന 14 പവൻ സ്വർണവും അടുക്കളയിൽ ഉണ്ടായിരുന്ന കോഴിമുട്ടകളും വരെ മോഷ്ടാവ് കൊണ്ടുപോയി

തിരുവനന്തപുരം: നെടുമങ്ങാട് വീണ്ടും മോഷണം. ആനാട് ആളില്ലാതിരുന്ന വീടു കുത്തിത്തുറന്ന് 14 പവന്‍ ആഭരണവും പണവും മുട്ടയുമടക്കമാണ് മോഷ്ടാക്കൾ കവർന്നത്. ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ വീട്ടിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അറ്റൻഡറായ റീജയും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. ഞായറാഴ്‌ രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. മുറികളിലെ അലമാരയിലെയും മേശയിലെയും സാധനങ്ങൾ വാരിവലിച്ച് പുറത്തിട്ട നിലയിലാണുണ്ടായിരുന്നത്. 

അലമാരയിൽ സൂക്ഷിച്ച പണവും മാലയും കമ്മലും ഉൾപ്പടുന്ന 14 പവൻ സ്വർണവും അടുക്കളയിൽ ഉണ്ടായിരുന്ന കോഴിമുട്ടകളും വരെ മോഷ്ടാവ് കൊണ്ടുപോയി. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ ചന്ദ്രമോഹനദാസിന്റെ വീട്ടിലും രണ്ടു ദിവസം മുമ്പ് മോഷണം നടന്നിരുന്നു. 6000 രൂപയാണ് കവർന്നത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചാണ് അന്വേഷണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി