ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎമ്മിൽ കൂട്ട രാജി; 3 വനിതാ നേതാക്കൾ ഉൾപ്പടെ 5 പേർ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു

Published : Mar 04, 2024, 07:13 PM IST
ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎമ്മിൽ കൂട്ട രാജി; 3 വനിതാ നേതാക്കൾ ഉൾപ്പടെ 5 പേർ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു

Synopsis

മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്.

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ടയാളെ സിപിഎമ്മില്‍ തിരികെയെടുത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎമ്മില്‍ കൂട്ട രാജി. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് പേർ പാർട്ടി അംഗത്വം ഉപേക്ഷിച്ചു. മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്.  കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയും  മുൻ കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സാബുവിനെ മൂന്നു മാസം മുമ്പാണ് സിപിഎമ്മിൽ തിരികെയെടുത്തത്.

ഇതിനെതിരെ ജില്ലാ - സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടിയുണ്ടാകാത്തതിനാലാണ് രാജി. സ്മാരകം തകർത്ത കേസിൽ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു. ഇതിനുശേഷമാണ് സാബുവിനെ പാര്‍ട്ടിയിൽ തിരികെയെടുക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിയുടെ മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ രാജി. 

'അനിലിനോട് പിണക്കമില്ല', മധുരം നല്‍കി സ്വീകരിച്ച് പിസി ജോര്‍ജ്; തുഷാര്‍ വെള്ളാപ്പള്ളിക്കും മറുപടി

 

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്