പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ; നടപടി പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതില്‍

Published : Sep 05, 2026, 05:22 PM IST
kerala police vehicle

Synopsis

എസ് ഐ സി എം മഹേഷ്, സി പിമാരായ എം യു ഫൈസൽ, ഇ സി യദുകൃഷണൻ, പി ഡി നവീൻകുമാർ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ക്രിമിനൽ കേസ് പ്രതികളെ പിൻതുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി.

തൃശൂർ: തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ് ഐ സി എം മഹേഷ്, സി പിമാരായ എം യു ഫൈസൽ, ഇ സി യദുകൃഷണൻ, പി ഡി നവീൻകുമാർ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ക്രിമിനൽ കേസ് പ്രതികളെ പിൻതുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ജൂലൈ 19നാണ് അപകടം നടന്നത്. തട്ടുക്കടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിൻതുടരുന്നതിനിടെ അപകടം. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിൽ എത്തിച്ചില്ല. സംഭവത്തില്‍ തൃശൂർ ഡിഐജി ടി. നാരായണനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാട്ടൂരിൽ വൻ ലഹരിവേട്ട; നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായ 2 പേരെ എംഡിഎംഎയുമായി പിടികൂടി
കടവന്ത്രയിലും മോർഫിംഗ് പരാതി, യുവതിയുടെ ഇൻസ്റ്റയിലെ ചിത്രങ്ങളടക്കം ടെലഗ്രാമിൽ; ബന്ധുവിനെ ചോദ്യം ചെയ്യും