
മാവേലിക്കര: രണ്ടിടങ്ങളിലായി ബൈക്കിലെത്തിയവർ വീട്ടമ്മമാരെ ആക്രമിച്ചു മാല അപഹരിച്ചു. കണ്ടിയൂർ ചന്ത-കളരി കോളനി റോഡിലാണ് ആദ്യസംഭവം. നടന്നു പോവുകയായിരുന്ന കണ്ടിയൂർ തോപ്പിൽ ചന്ദ്രന്റെ ഭാര്യ രമണിയുടെ (60) പിന്നാലെ ഹെൽമെറ്റ് വെക്കാതെ ബൈക്കിലെത്തിയ ആൾ വലതു തോളിലടിച്ചശേഷം രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞു.
ഹരിപ്പാട്ട് ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തശേഷം ബസിൽ വന്നിറിങ്ങി വീട്ടിലേക്കു നടന്നുപോയ മറ്റം വടക്ക് മണ്ണടി കാവിൽ വേലുക്കുട്ടിക്കുറുപ്പിന്റെ ഭാര്യ അങ്കണവാടി ഹെൽപ്പറായ ശാരദാമ്മയെ (62) ആക്രമിച്ചാണ് ഒന്നേകാൽ പവന്റെ മാല കവർന്നത്. മറ്റം വടക്ക് ആൽത്തറമൂടിനുസമീപം വച്ചായിരുന്നു സംഭവം.
ഹൈൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുയുവാക്കൾ വഴിചോദിക്കാനെന്ന വ്യാജേനയാണ് മാല പൊട്ടിച്ചത്. ബൈക്കിനു പുറകിലിരുന്നയാൾ മാലപൊട്ടിച്ചെടുത്തശേഷം ശാരദാമ്മയെ പിടിച്ചു തള്ളുകയും ചെയ്തു. രണ്ടു സംഭവങ്ങളിലും മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam