'ഈ യാത്ര സ്പെഷ്യലാ'; ഭിന്നശേഷിക്കാർക്കായി സൗജന്യ വിനോദയാത്രയൊരുക്കി മാവൂർ പഞ്ചായത്ത്

Published : Sep 29, 2022, 07:21 PM IST
 'ഈ യാത്ര സ്പെഷ്യലാ'; ഭിന്നശേഷിക്കാർക്കായി സൗജന്യ വിനോദയാത്രയൊരുക്കി മാവൂർ പഞ്ചായത്ത്

Synopsis

 കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.  വിദ്യാർത്ഥികൾക്കൊപ്പം ജനപ്രതിനിധികളും യാത്രയിൽ പങ്കുചേർന്നു.

കോഴിക്കോട്: ഭിന്നശേഷിക്കാർക്കായി സൗജന്യ വിനോദ യാത്രയൊരുക്കി കോഴിക്കോട് മാവൂർ പഞ്ചായത്ത്. പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലെ 35 പേരും രക്ഷിതാക്കളും അടക്കം 70 ലേറെ പേരാണ് സന്തോഷ ആരവങ്ങളോടെ ആടിപ്പാടി വിനോദയാത്രയിൽ പങ്കെടുത്തത്. കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.  വിദ്യാർത്ഥികൾക്കൊപ്പം ജനപ്രതിനിധികളും യാത്രയിൽ പങ്കുചേർന്നു.

വൈകല്യങ്ങളെയും പ്രതിസന്ധികളെയും മറന്ന് സന്തോഷത്തിന്റെ ഒരു ദിനം കുട്ടികൾക്ക് നൽകുകയാണ് വിനോദയാത്രയുടെ ലക്ഷ്യമെന്നും  ഇതൊരു നവ്യാനുഭവമാകട്ടെയെന്നും പഞ്ചായത്ത് പ്രസിഡന്റ്  ടി. രഞ്ജിത്ത് പറഞ്ഞു. യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, വാർഡ് മെമ്പർ ഉമ്മർ മാസ്റ്റർ, മെമ്പർമാരായ ഗീതാമണി, രജിത, നന്ദിനി എന്നിവർ സംബന്ധിച്ചു. യാത്രക്കാവശ്യമായ മുഴുവന്‍ ചെലവുകളും സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെയാണ് വഹിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു