'ചേട്ടാ ഒരു കോള്‍ ചെയ്‌തോട്ടെ?' മൊബൈല്‍ ഫോണ്‍ വാങ്ങി ഒറ്റ മുങ്ങൽ, 25കാരൻ കോഴിക്കോട് ബീച്ചിൽ നിന്ന് പിടിയിലായി

Published : May 16, 2025, 03:07 PM IST
'ചേട്ടാ ഒരു കോള്‍ ചെയ്‌തോട്ടെ?' മൊബൈല്‍ ഫോണ്‍ വാങ്ങി ഒറ്റ മുങ്ങൽ, 25കാരൻ കോഴിക്കോട് ബീച്ചിൽ നിന്ന് പിടിയിലായി

Synopsis

പുതിയങ്ങാടി സ്വദേശിയായ യുവാവിനോട് ഒരു കോള്‍ ചെയ്യട്ടെ എന്ന് ചോദിച്ച് അലി മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഫോണ്‍ ചെയ്തുകൊണ്ട് അല്‍പം അകലേക്ക് മാറിയ ഇയാള്‍ പിന്നീട് ഇവിടെ നിന്ന് വിദഗ്ധമായി മുങ്ങി.

കോഴിക്കോട്: ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെയാണ് (25) കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കോഴിക്കോട് രാധാ തിയറ്ററിനടുത്താണ് സംഭവം നടന്നത്. പുതിയങ്ങാടി സ്വദേശിയായ യുവാവിനോട് ഒരു കോള്‍ ചെയ്യട്ടെ എന്നാവശ്യപ്പെട്ട് അലി മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഫോണ്‍ ചെയ്തുകൊണ്ട് അല്‍പം അകലേക്ക് മാറിയ ഇയാള്‍ പിന്നീട് ഇവിടെ നിന്ന് വിദഗ്ധമായി മുങ്ങി. പരാതി ലഭിച്ച പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്കകം കോഴിക്കോട് ബീച്ച് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. 

എസ്‌ഐ ശ്രീസിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, ജലീല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ