പൊലീസ് എത്തിയതറിഞ്ഞ് ​ടെറ​സി​ൽ നി​ന്ന് ചാ​ടി, ര​ണ്ടു കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രിക്ക്; എംഡിഎംഎ കേസിലെ മുഖ്യ കണ്ണി അറസ്റ്റിൽ

Published : Oct 12, 2026, 01:54 AM IST
Thiruvananthapuram MDMA Case Arrest

Synopsis

എം​ഡി​എം​എ കേസിലെ മു​ഖ്യ ക​ണ്ണി അ​റ​സ്റ്റി​ൽ. കോട്ടയം സ്വദേശി ജി​ബി​ൻ പി ചാ​ക്കോ ആണ് പിടിയിലായത്. തിരുവനന്തപുരം ഒളിവിൽ കഴിയവെ ആണ് പ്രതിയെ പൊലീസ് പിടികൂടിയത്. രക്ഷപ്പെടാനായി ടെറസിൽ നിന്ന് ചാടിയ പ്രതിയുടെ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റു.

തിരുവനന്തപുരം: പ​യ​റും​മൂ​ട് ബൈ​പ്പാ​സി​ന് സ​മീ​പം നി​ന്ന് കഴിഞ്ഞ മാസം 50 ഗ്രാ​മോ​ളം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ ക​ണ്ണി അ​റ​സ്റ്റി​ൽ. കോ​ട്ട​യം ഓ​ണം​തു​രു​ത്ത് വാ​സ്കോ ജംഗ്ഷ​ന് സ​മീ​പം പാ​റ്റി​യാ​ൽ വീ​ട്ടി​ൽ ജി​ബി​ൻ പി ചാ​ക്കോ (35)​ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തലസ്ഥാനത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പി​ടി​കൂ​ടാ​ൻ പൊലീസ് എ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ര​ണ്ടു കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

നിലവിൽ പ്രതി പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കിത്സ​യി​ലാ​ണ്. ഇയാൾക്കെതിരെ കോ​ട്ട​യ​ത്ത് 14 ഓ​ളം കേ​സ് ഉ​ണ്ടെ​ന്നും പി​ടി​യി​ലാ​കു​ന്ന​ത് ആദ്യമാണെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. മുമ്പ് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് ല​ഹ​രി എ​ത്തി​ച്ചു ന​ൽ​കു​ന്ന മു​ഖ്യ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് വി​ഴി​ഞ്ഞം പൊലീസ് പ​റ​ഞ്ഞു.

കേ​സി​ൽ ആ​ന​യ​റ സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ, ക​ഴി​ഞ്ഞ 29ന് ​സ്‌​കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 50 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പൂ​ന്തു​റ മാ​ണി​ക്യം വി​ളാ​കം സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്‌​മാ​ൻ (32), വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് കോ​ള​നി സ്വ​ദേ​ശി സ​ഹ​ദ് (27) എ​ന്നി​വ​രെ കോ​വ​ളം കാ​രോ​ട് ബൈ​പ്പാ​സി​ന്‍റെ വി​ഴി​ഞ്ഞം പ​യ​റുംമൂ​ട് ഭാ​ഗ​ത്തു​വെ​ച്ച് സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി വി​ഴി​ഞ്ഞം പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഇതിൻ്റെ അന്വേഷണത്തിനിടെയാണ് ജിബിനുമായുള്ള ബന്ധം പുറത്തായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൂര പീഡനത്തിൽ മനംമടുത്ത് ഭർതൃവീട്ടിൽ 22 കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണയുമടക്കമുള്ള കുറ്റങ്ങൾ ചുമത്തി
പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ, സംഭവം തിരുവനന്തപുരം കടയ്ക്കാവൂരിൽ