എംഡിഎംഎ കേസ് പ്രതി, തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ടു; ഹനീഫയെ ഓടുന്ന ട്രെയിനിൽ നിന്നും സാഹസികമായി പിടികൂടി പൊലീസ്

Published : Jun 02, 2026, 10:17 AM IST
MDMA Case Accused

Synopsis

കഴിഞ്ഞ മാസമാണ് തെളിവെടുപ്പിന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വഡോദര സ്റ്റേഷനിൽ വച്ചാണ് ഹനീഫ പൊലീസിനെ വെട്ടിച്ച് സമര്‍ത്ഥമായി രക്ഷപ്പെട്ടത്. ട്രെയിന്‍ യാത്രക്കിടെ ഗുജറാത്തിലെ വഡോദരയില്‍ വെച്ചായിരുന്നു ഇയാളുടെ രക്ഷപ്പെടല്‍.

കോഴിക്കോട്: തെളിവെടുപ്പിനായി ഗുജറാത്തിലേക്ക് പോകുന്ന വഴിയില്‍ ട്രെയിനില്‍ വച്ച് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. കോഴിക്കോട് മുക്കത്ത് മൂന്ന് കിലോഗ്രാമിലേറെ എം.ഡി.എം.എയുമായി പിടിയിലായ നീലേശ്വരം സ്വദേശി പുല്ലമ്പാടി വീട്ടില്‍ പറമ്പില്‍ മുഹമ്മദ് ഹനീഫ(32)യെയാണ് കർണാടക കൽബുർഗിയിൽ വച്ച് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രപ്രദേശ്-കര്‍ണാടക അതിര്‍ത്തിയില്‍ ഓടുന്ന ട്രെയിനില്‍ വെച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് തെളിവെടുപ്പിന് ഡെല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വഡോദര സ്റ്റേഷനിൽ വച്ചാണ് ഹനീഫ പൊലീസിനെ വെട്ടിച്ച് സമര്‍ത്ഥമായി രക്ഷപ്പെട്ടത്.

ട്രെയിന്‍ യാത്രക്കിടെ ഗുജറാത്തിലെ വഡോദരയില്‍ വെച്ചായിരുന്നു ഇയാളുടെ രക്ഷപ്പെടല്‍. സംഭവം ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം ഏറെ ജാഗ്രതയോടെ ഹനീഫയ്ക്കാളുള്ള അന്വേഷണം വ്യാപിപ്പിച്ചു. ഗുജറാത്ത് സംസ്ഥാനത്തിന് പുറത്തുകടന്ന ഇയാളെ സംസ്ഥാന അതിര്‍ത്തിയിലെ റെയില്‍വേ പൊലീസിന്റെയും ആര്‍.പി.എഫിന്റെയും സഹായത്തോടെയാണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന സൂചന. ഹനീഫയുമായി അന്വേഷണം സംഘം സംസ്ഥാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാലിന്യം അവിടെ വന്ന് എടുക്കില്ല, കുത്തനെയുളള ഇറക്കത്തേക്ക് വണ്ടിവരില്ലെന്ന് ഹരിതകർമസേന; നഗരസഭാ കവാടത്തിൽ ഭക്ഷണ മാലിന്യം നിക്ഷേപിച്ച് യുവാവ്
'കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ല് പൊട്ടി, നെഞ്ചിലും തലക്കും ക്ഷതം'; അഷ്കറിന്‍റേത് കൊടും ക്രൂരത, മകനോടുള്ള ക്രൂരത അമ്മയും അറിഞ്ഞു?