
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ആഡംബരക്കാറിൽ കടത്തിയ നൂറ് ഗ്രാം എംഡിഎംഎ പൊലീസ് ആലുവയിൽ വെച്ച് പിടികൂടി. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ചെങ്ങമനാട് പോലീസും ചേർന്ന് ലഹരി പിടികൂടിയെങ്കിലും അന്വേഷണ സംഘത്തെ സംഘത്തെ കണ്ടതോടെ ലഹരിമരുന്ന് ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.
ദേശീയ പാതയിലൂടെ വാഹനത്തിൽ എംഡിഎംഎ കടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കരിയാട് ഭാഗത്ത് തടഞ്ഞു നിർത്തി പരിശോധിച്ചത്. അമിത വേഗത്തിൽ കടന്നു കളഞ്ഞ വാഹനത്തെ പൊലീസ് പിന്തുടർന്നെങ്കിലും രാസലഹരി ബാഗുൾപ്പടെ പുറത്തേക്ക് വലിച്ചെറിഞ്ഞു സംഘം കടന്ന് കളയുകയായിരുന്നു. കൊച്ചിയിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് ഗ്രൂപ്പാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ആലുവ റൂറൽ പൊലീസ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam