
മീനങ്ങാടി: വയനാട് ജില്ലയിലെ മീനങ്ങാടിയിൽ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. മുട്ടിൽ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. ചെണ്ടക്കുനി പോളിടെക്നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നിൽക്കുമ്പോഴാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടിൽ വിദ്യാർത്ഥികൾക്കിടയിൽ വിൽക്കുന്നയാളാണ് പ്രതിയെന്നാണ് എക്സൈസ് കണ്ടെത്തൽ. എക്സൈസ് ഇൻ്റലിജൻസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ സുനിൽ, ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെ.ബി ബാബുരാജ്, പ്രിവൻറീവ് ഓഫീസർമാരായ ജി. അനിൽകുമാർ, സി.വി ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ. എസ് അനീഷ്, നിക്കോളാസ് ജോസ്, ദിനീഷ്. എം. എസ് ഡ്രൈവർ പ്രസാദ് എന്നിവരായിരുന്നു പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam