
കാക്കനാട്: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുമയുടെ സന്ദേശം നൽകികൊണ്ട് കേരള മീഡിയ അക്കാദമി വിദ്യാർഥികളുടെ ഫ്ലാഷ്മോബ്. 'നാനാത്വത്തിൽ ഏകത്വം' എന്ന ആശയം ഉയർത്തിപിടിച്ചാണ് ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. കേരളത്തിന്‍റെ ഉയർച്ചയിലും താഴ്ച്ചയിലും കൈതാങ്ങായി കൂടെ നിൽക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളോടുള്ള സ്നേഹസൂചകമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കഴിഞ്ഞ ദിസവം കാക്കനാട് ബസ് സ്റ്റാൻഡിന് സമീപമാണ് ഫ്ലാഷ്മോബ് നടന്നത്.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam