മെഡിക്കല്‍ ഷോപ്പ് ഉടമ കടയിലെത്തിയില്ല, ജീവനക്കാര്‍ അന്വേഷിച്ചെത്തി; കണ്ടെത് രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയിൽ

Published : Oct 02, 2024, 08:05 PM IST
മെഡിക്കല്‍ ഷോപ്പ് ഉടമ കടയിലെത്തിയില്ല, ജീവനക്കാര്‍ അന്വേഷിച്ചെത്തി; കണ്ടെത് രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയിൽ

Synopsis

ശനിയാഴ്ച മുതല്‍ കടയില്‍ വരാതായതോടെ ജീവനക്കാര്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്.

താമരശ്ശേരി: കോഴിക്കോട് വയോധികനായ മെഡിക്കല്‍ ഷോപ്പ് ഉടമയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി കമ്മാളന്‍കുന്നത്ത് താമസിക്കുന്ന എം രാമചന്ദ്രന്‍ നായരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുന്‍ സ്റ്റോര്‍ സൂപ്രണ്ടും ഫാര്‍മസിസ്റ്റുമായിരുന്ന രാമചന്ദ്രന്‍ നിലവില്‍ കോടഞ്ചേരിയില്‍ ജന്‍ ഔഷധി ഷോപ്പ് നടത്തി വരികയായിരുന്നു.

ശനിയാഴ്ച മുതല്‍ കടയില്‍ വരാതായതോടെ ജീവനക്കാര്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. വിളിച്ചിട്ടും അനക്കമില്ലാതിരുന്നതോടെ വീട്ടിനുള്ളില്‍ കയറി പരിശോധിച്ച സമയത്താണ് മൃതദേഹം കണ്ടെത്തിയത്. രക്തം ഛര്‍ദ്ദിച്ച നിലയിലായിരുന്നു. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് മെഡിക്കൽ ഷോപ്പ് ജീവനക്കാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വാസന്തിയാണ് രാമചന്ദ്രന്‍ നായരുടെ ഭാര്യ. മകള്‍: സിമി.  

Read More : 'ലൈവ് ഇട്ട് വ്യൂസ് നോക്കി'; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മറുപടി
 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു