മലബാറിലെ യാത്രദുരിതത്തിന് പരിഹാരമായി മെമു സർവീസ് ഉടനെത്തും

Published : Oct 31, 2019, 06:55 AM ISTUpdated : Oct 31, 2019, 07:09 AM IST
മലബാറിലെ യാത്രദുരിതത്തിന് പരിഹാരമായി മെമു സർവീസ് ഉടനെത്തും

Synopsis

നിലവിൽ കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ആശ്രയം. ഈ ട്രെയിനുകളിലാകട്ടെ മതിയായ ബോഗികളുമില്ല. 

കോഴിക്കോട്: മലബാറിലെ തീവണ്ടി യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമായി മെമു സർവീസ് ഉടനെത്തും. അടുത്ത മാർച്ച മാസത്തോടെ പാലക്കാട്ടു നിന്നും മലബാറിലേക്ക് മെമു സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളുമായി രാവിലേയും വൈകീട്ടും തീവണ്ടിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് മലബാര്‍ മേഖലയിലുളളത്. 

നിലവിൽ കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ആശ്രയം. ഈ ട്രെയിനുകളിലാകട്ടെ മതിയായ ബോഗികളുമില്ല. തിരക്ക് ഒഴിവാക്കാൻ മെമു സർവീസ് വേണമെന്നത് യാത്രക്കാരുടെ കാലങ്ങളായുളള ആവശ്യമാണ്. ഇതിന് പരിഹാരമായാണ് മലബാറിലേക്ക് മെമു സര്‍വീസ് വരുന്നത്. 14 കോടിയോളം രൂപ ചെലവിട്ട് പാലക്കാട്ട് മെമു ഷെഡ് നിർമ്മാണം നടക്കുകയാണ്. 

ഇത് പൂർത്തിയാകുന്നതോടെ മെമു ഓടിക്കാനുളള അടിസ്ഥാന സൗകര്യം പാലക്കാട് നിന്നുണ്ടാകും. ത്രിഫേസ് മെമുവായിരിക്കും മലബാറിൽ ഓടുക. ആയിരത്തോളം ആളുകൾക്ക് യാത്ര ചെയ്യാനാകുമെന്നാണ് ഇതിന്‍റെ പ്രത്യേകത. വിസ്താരമുള്ള എട്ട് ബോഗികളാണ് ത്രീഫേയ്സ് മെമുവിൽ ഉണ്ടാകും. 

മലബാറിലെ പാസഞ്ചര്‍ തീവണ്ടി സര്‍വ്വീസുകള്‍ മെമു സർവീസാക്കും. നിലവില്‍ കൊല്ലം-എറണാകുളം പാലക്കാട്, കൊല്ലം-തിരുവനന്തപുരം-നാഗോർകോവിൽ റൂട്ടുകളിലാണ് മെമു സര്‍വീസ് ഉളളത്. കൊല്ലത്തു നിന്നാണ് ഇതിന്‍റെ പ്രവർത്തനവും നിയന്ത്രണവും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം: പരാതി നൽകി മുസ്ലീം ലീഗ്, മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്
ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ