കരിമ്പനയിൽ നിന്ന് ഇളനീര് വെട്ടാനെത്തിയ യുവാക്കൾക്ക് തോന്നിയ സംശയം; പൊളിഞ്ഞ് കിടന്ന ഈർമ്പനക്കുള്ളിൽ നിന്ന് രണ്ട് മലമ്പാമ്പുകളെ പിടികൂടി

Published : Feb 15, 2026, 03:28 PM IST
Pythons

Synopsis

പാലക്കാട് ചെത്തല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് എട്ടടിയോളം നീളമുള്ള രണ്ട് വലിയ മലമ്പാമ്പുകളെ ഒന്നിച്ചു പിടികൂടി. കരിമ്പനയുടെ ഇളനീര് പറിക്കാൻ എത്തിയ യുവാക്കളാണ് പാമ്പുകളെ കണ്ടെത്തി വനംവകുപ്പിനെ വിവരമറിയിച്ചത്

പാലക്കാട്: ചെത്തല്ലൂരിൽ രണ്ടു മലമ്പാമ്പുകളെ ഒന്നിച്ചു പിടികൂടി. മണ്ണാർക്കാട് തച്ചനാട്ടുകര ചെത്തല്ലൂർ തെക്കുമുറിയിൽ സ്വകാര്യ വ്യക്തിയുടെ കുന്നത്ത് കുഴി പറമ്പിൽ വളപ്പിലാണ് രണ്ടു വലിയ മലമ്പാമ്പുകൾ ഒന്നിച്ച് ഉണ്ടായിരുന്നത്. പറമ്പിൽ ഈർമ്പന പൊളിഞ്ഞ് കിടന്നിരുന്നതിന് അകത്താണ് മലമ്പാമ്പുകൾ വസിച്ചിരുന്നത്. പ്രദേശത്തെ യുവാക്കൾ കരിമ്പനയുടെ ഇളനീര് ഇടാൻ വേണ്ടി പറമ്പിൽ എത്തിയപ്പോഴാണ് താഴെ കിടന്ന ചപ്പലയിൽ അനക്കം കണ്ടത്. തുടർന്ന് നോക്കിയപ്പോഴാണ് മലമ്പാമ്പ് ആണ്ന്ന് മനസിലായത്. ഉടൻതന്നെ മണ്ണാർക്കാട് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. പ്രദേശത്ത് ആദ്യമായി എത്തിയ പടുകൂറ്റൻ മലമ്പാമ്പുകളെ കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. എട്ടടിയോളം നീളമുള്ള മലമ്പാമ്പുകളെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ചെത്തല്ലൂരിൽ ആദ്യമായാണ് ഇത്തരം രണ്ടു മലമ്പാമ്പുകളെ ഒന്നിച്ചു പിടികൂടുന്നത്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണീരായി കണ്ണനും ബിബിനും; പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി, അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു