
കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്തെ ഫ്ലൈഓവറിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. മലപ്പുറം വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസിന്റെയും ഫിദയുടെയും മകള്‍ റഹ്മ ബിന്‍ത് ഷഹാസാണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ഉമ്മ ഫിദ ഇതേ ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്. പിതാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടുക്കുന്ന അപകടമുണ്ടായത്. അമിതവേഗതയില്‍ ദിശ തെറ്റിവെന്ന ജിംനി ജീപ്പ് ഷഹാസും കുടുംബവും സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന ഒരാള്‍ക്കും കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റത്. കൊടുവള്ളി സ്വദേശിയുടേതാണ് ജീപ്പ്. മീഞ്ചന്തയില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേന കാറ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam