വയനാട് പോളിടെക്നിക്കില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; എസ്എഫ്ഐ യുഡിഎസ്എഫ് പ്രവർത്തകര്‍ക്ക് പരിക്ക്

By Vipin PanappuzhaFirst Published Dec 2, 2022, 10:47 PM IST
Highlights

വിദ്യാർത്ഥികളെ പിരിച്ചുവിടാൻ  പോലീസ് ലാത്തിവീശി. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ 
മേപ്പാടി എസ്എച്ച്ഒ വിപിന് മുഖത്ത് പരിക്കേറ്റു.  

മേപ്പാടി : തെരഞ്ഞെടുപ്പിനിടെ   വയനാട് മേപ്പാടി പോളി ടെക്നിക് കോളേജിൽ വിദ്യാർത്ഥി സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎസ്എഫ് ചെയർമാൻ  മുഹമ്മദ് സാലിം തുടങ്ങിയവർക്ക് പരിക്കേറ്റു. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

വിദ്യാർത്ഥികളെ പിരിച്ചുവിടാൻ  പോലീസ് ലാത്തിവീശി. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ 
മേപ്പാടി എസ്എച്ച്ഒ വിപിന് മുഖത്ത് പരിക്കേറ്റു.  സംഭവത്തിൽ 3 വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജിലെ യുഡിഎസ്എഫിന്‍റെ പിന്തുണയുള്ള  ലഹരി സംഘമാണ് വനിതാ നേതാവിനെ ആക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു. 

എന്നാൽ യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ യുഡിഎസ്എഫ് വിദ്യാർത്ഥികളെ എസ്എഫ്ഐയും പോലീസും ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചെന്ന് യുഡിഎസ്എഫ് കുറ്റപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന അപർണ ഗൗരിയെ ജില്ല സെക്രട്ടറി പി. ഗഗാറിൻ സന്ദർശിച്ചു.

ജയിച്ച കെഎസ്‌യു സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

വിവാദ ബാനർ: എസ്എഫ്ഐ വിദ്യാർഥികൾക്കെതിരെ നടപടി പാടില്ലെന്ന് നിർദ്ദേശിച്ച് ഗവ‍ർണർ; കാരണവും വ്യക്തമാക്കി!

 

click me!