
കാഞ്ഞാണി: തൃശ്ശൂർ കാഞ്ഞാണി ആനക്കാട് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ആറ്റുപുറത്ത് നാരായണൻ മകൻ സജീവ് കുമാർ( 48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.45 നാണ് സംഭവം. അയൽവീട്ടിലെ പ്ലഗ്ഗ് നന്നാക്കുന്നതിനിടെയാണ് അപകടം. പ്ലഗ് റിപ്പയർ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സജീവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ദിവ്യ. മകൾ: സൗപർണിക.
അതിനിടെ കൊല്ലം എഴുകോണ്‍ നെടുമണ്‍കാവിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥികൾ മരിച്ചതിൽ കർശന നടപടിയുമായി
കെഎസ്ഇബി രംഗത്ത്. വെളിയം ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ട് ജീവനക്കാർക്കെതിരായ വകുപ്പ്തല നടപടി ശരിവച്ച് ഉത്തരവായി. വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ തടഞ്ഞ നടപടിക്കെതിരെ ജീവനക്കാർ സമർപ്പിച്ച പുനപരിശോധന ഹര്‍ജി തള്ളി
2021 ഒക്ടോബർ 30 നാണ് എന്‍ജിനീയറിംഗ് വിദ്യാർത്ഥികളായ മൊഹമ്മദ് റിസ്വാന്‍, അര്‍ജ്ജുന്‍ എം.എസ് എന്നിവർ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. നെടുമണ്‍കാവ് ആറിന് സമീപത്തുള്ള കല്‍പ്പടവില്‍ ഇറങ്ങിയപ്പോഴായിരുന്നു വിദ്യാർത്ഥികൾക്ക് വൈദ്യുതാഘാതമേറ്റത്.
Read More : വയനാട്ടിൽ കനത്ത മഴ, മലവെള്ളപ്പാച്ചിൽ; 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു