മധ്യവയസ്കൻ വീടിനടുത്തെ ഷെഡിൽ മരിച്ച നിലയിൽ, തൊട്ടടുത്ത് ഒടിഞ്ഞ മുളന്തണ്ട്; കൊലപാതകമോ? സംശയിച്ച് പൊലീസ്

Published : Feb 26, 2023, 11:26 AM IST
മധ്യവയസ്കൻ വീടിനടുത്തെ ഷെഡിൽ മരിച്ച നിലയിൽ, തൊട്ടടുത്ത് ഒടിഞ്ഞ മുളന്തണ്ട്; കൊലപാതകമോ? സംശയിച്ച് പൊലീസ്

Synopsis

മരിച്ച സൗന്ദ്രൻ ആശാരിയുടെ സഹോദരൻ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ആര്യനാട്ട് മധ്യവയസ്കനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വണ്ടക്കൽ സ്വദേശി സൗന്ദ്രൻ ആശാരിയാണ് മരിച്ചത്. 50 വയസ്സുണ്ട്. വീടിന് സമീപത്തെ ഷെഡിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സമീപത്ത് മുളന്തണ്ട് ഒടിഞ്ഞ് കിടപ്പുണ്ട്. തലയ്ക്കും പരിക്കുണ്ട്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മദ്യലഹരിയിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണ് മരിച്ച സൗന്ദ്രൻ എന്നാണ് പൊലീസിന് കിട്ടിയ വിവരം. തലയ്ക്ക് അടിയേറ്റതാണോ മരണ കാരണം എന്നത് അടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി