റബര്‍ തോട്ടത്തിലെ ഷെഡിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍, മരണ കാരണം ഹൃദയാഘാതം

Published : Jun 14, 2025, 07:53 AM IST
man died due to heart attack

Synopsis

പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്ക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ് പറഞ്ഞു.

തൊടുപുഴ: എറണാകുളം തൊടുപുഴയിൽ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേത്തൊട്ടി കൈതക്കണ്ടത്തില്‍ ജോസഫ്(57)ആണ് മരിച്ചത്. ഇയാള്‍ പൂമാലയിലെ ഒരു പുരയിടം നോക്കി നടത്തുകയായിരുന്നു. തോട്ടത്തിലെ ഷെഡിലായിരുന്നു താമസം. പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്ക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ് പറഞ്ഞു.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് കാരണകാരണം. കാഞ്ഞാര്‍ എസ്.ഐ ബൈജു. പി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി ഭാര്യ: വത്സ. മക്കള്‍ ജിനു, മനു. സംസ്‌കാരം നടത്തി.

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു