
മൊകേരി: കണ്ണൂർ മൊകേരിയിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ചകേസിൽ വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയെയാണ് പാനൂർ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ പാനൂരിലെ വ്യാപാര സ്ഥാപനത്തിൽ വെച്ചും സുഹൃത്തിന്റെ വീട്ടിൽ വെച്ചും പല തവണ ക്രൂരമായി ലൈംഗീക അതിക്രമത്തിനിരയാക്കിയത്.
ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേമസമയം കുട്ടികൾക്കെതിരായ ലൈംഗീകാത്രിക്രമ കേസുകളിൽ മുന്‍കൂര്‍ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി നിർണായക ഉത്തരവ് വന്നത് ഇന്നലെയാണ്. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരപരാധികളെ കുടുക്കുന്ന സംഭവങ്ങൾ ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വസ്തുത പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മക്കളോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ തന്നെ നിരപരാധികളെ സംരക്ഷിക്കുന്നതും പ്രധാനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കുടുംബകോടതികളിൽ കുട്ടികളുടെ കസ്റ്റഡി തർക്കവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ വ്യാജ പീഡന ആരോപണം ഉന്നയിക്കുന്ന നിരവധി കേസുകളുണ്ടെന്ന് ഹൈക്കോടതി മറ്റൊരു വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ ജാമ്യത്തിന് വിലക്കേർപ്പെടുത്തിയാൽ അത് നീതി നിഷേധമാകുമെന്നാണ് ഉത്തരവിലൂടെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam