Latest Videos

വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു; അപകടം നിയന്ത്രണം വിട്ട കാറിടിച്ച്

By Web TeamFirst Published May 26, 2024, 10:14 PM IST
Highlights

മാന്നാര്‍ കുരട്ടിക്കാട് മാമ്പറ്റ പടിഞ്ഞാറേതില്‍ വേണു പി എന്‍ എന്ന ബാബു ( 57 ) ആണ് മരിച്ചത്. മെയ് മൂന്നാം തീയതി രാവിലെ 6.30നായിരുന്നു അപകടം. 

മാന്നാര്‍: കാറിടിച്ച് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മാന്നാര്‍ കുരട്ടിക്കാട് മാമ്പറ്റ പടിഞ്ഞാറേതില്‍ വേണു പി എന്‍ എന്ന ബാബു ( 57 ) ആണ് മരിച്ചത്. മെയ് മൂന്നാം തീയതി രാവിലെ 6.30നായിരുന്നു അപകടം. 

ലോട്ടറി വില്‍പ്പനക്കാരനായ വേണുവിനെ മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷന് വടക്കുവശം അക്ഷര ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മുന്‍ഭാഗത്ത് വെച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം  കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം. സംസ്‌കാരം നടത്തി. ഭാര്യ: ഓമന വേണു. മക്കള്‍: വിഷ്ണു വേണു, അരുണ്‍ വേണു.

'തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ'; 85 പേര്‍ ആശുപത്രിയില്‍
 

tags
click me!