സ്വകാര്യ ബസ് സൈക്കിളിലിടിച്ചു; ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോയ അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Published : Jan 10, 2025, 09:37 PM IST
സ്വകാര്യ ബസ് സൈക്കിളിലിടിച്ചു; ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോയ അതിഥി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Synopsis

അപകടത്തിന് പിന്നാലെ അതിഥി തൊഴിലാളിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹരിപ്പാട്: സ്വകാര്യ ബസിടിച്ച് സൈക്കിൾ യാത്രികനായ അതിഥി തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി സിക്കന്ദർ ചൗധരി(32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ന് നങ്ങ്യാർകുളങ്ങര തട്ടാരമ്പലം റോഡിൽ മുട്ടംകുളം ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ജോലി കഴിഞ്ഞു തിരികെ താമസ സ്ഥലത്തേയ്ക്ക് സൈക്കിളിൽ പോകവേ മാവേലിക്കര - ഹരിപ്പാട് റൂട്ടിൽ സർവീസ് നടത്തുന്ന മുഴങ്ങോടിയിൽ ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിയിലകുളങ്ങര പൊലീസ് മേൽ നടപടി സ്വീകരിച്ചു.

READ MORE: ബൗദ്ധിക വെല്ലുവിളി നേരിടുന്നയാള്‍ക്ക് ലീഗൽ ഗാർഡിയനെ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷൻ

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി