
മലപ്പുറം: എടപ്പാളിൽ ഇലക്ട്രിക് ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ ചപ്ര ജില്ലയിലെ നയഗോൺ സ്വദേശി രാജു മഹതൊ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കെട്ടിടത്തിന് മുകളിൽ നിന്നും ഫോൺ ചെയ്യുമ്പോൾ കാൽ വഴുതി തൊട്ടു താഴെയുള്ള വൈദ്യുത കമ്പിയിലേക്ക് വീഴുകയായിരുന്നു. എടപ്പാൾ ടൗണിൽ നരണിപ്പുഴ റോഡിലെ കെട്ടിടത്തിലാണ് സംഭവം. അപകടം നടന്ന കെട്ടിടത്തിൽ രണ്ട് വർഷമായി താമസിച്ച് വരികയായിരുന്നു രാജു.
എടപ്പാളിൽ വിവിധ പ്രദേശങ്ങളിൽ നിർമാണ ജോലി ചെയ്‌തു വരികയായിരുന്നു ഇയാൾ. കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്നാണ് രാജു വൈദ്യുതക്കമ്പിയിലേക്കു വീണത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ഭാര്യ ശാന്താദേവി. മക്കൾ: രോഹിത്, മൊഹിത്. രോഹിത്. എടപ്പാളിൽ അച്ഛനോടൊത്തായിരുന്നു രാജു താമസിച്ചിരുന്നത്.
Read More : ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു, ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam