ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ടു, ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു

Published : Apr 11, 2025, 09:22 PM IST
ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ടു, ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു

Synopsis

പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

ആലുവ: പെരുമ്പാവൂർ റോഡിൽ പോഞ്ഞാശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയെന്നാണ് സംശയം. ആലുവ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരൻ എതിരെ വന്ന സ്വകാര്യ ബസ്സിന് അടിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുമ്പാവൂർ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം