ഒരു കുപ്പിക്ക് 2000 രൂപ, ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published : Sep 20, 2026, 06:12 PM IST
heroin arrest

Synopsis

രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി ഇയാൾ അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം.

കൊച്ചി: പത്തര ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നൗഗാവ് സ്വദേശി ത്വരീബുൾ ഇസ്ലാം(29) ആണ് പിടിയിലായത്. പെരുമ്പാവൂർ പുല്ലുവഴി മനക്കപ്പടി ഭാഗത്ത് നിന്നാണ് ഇയാളെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി ഇയാൾ അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം.

ചെറിയ കുപ്പികളിൽ ആക്കിയായിരുന്നു ഇയാളുടെ വിൽപ്പന. കുപ്പിക്ക് 2000 രൂപയാണ് വാങ്ങിയിരുന്നത്. ആസാമിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനുകുമാർ, സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം തോമസ് എസ്ഐമാരായ എൽദോപോൾ, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ. ഡോ. ജി. വിജയരാഘവൻ അന്തരിച്ചു
തെരുവുനായയുടെ ആക്രമണം, 11കാരന് കൈവിരൽ നഷ്ടപ്പെട്ടു; സംഭവം തിരുവനന്തപുരം നഗരൂരിൽ