പൊലീസിനെ വിവരം അറിയിച്ചത് നാട്ടുകാർ; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികൾ, മൂന്ന് പേർക്ക് പരിക്ക്

Published : Apr 20, 2025, 11:55 PM ISTUpdated : Apr 21, 2025, 12:09 AM IST
പൊലീസിനെ വിവരം അറിയിച്ചത് നാട്ടുകാർ; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികൾ, മൂന്ന് പേർക്ക് പരിക്ക്

Synopsis

പുതുശ്ശേരിയിൽ സ്വകാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ ഉണ്ടായത്.രാത്രി 9 മണിയോടെയായിരുന്നു സംഭവം.

തൃശ്ശൂര്‍: കുന്നംകുളം ചൂണ്ടലിൽ പുതുശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രാത്രി 9 മണിയോടെയായിരുന്നു സംഭവം. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പത്ത് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. 

പുതുശ്ശേരിയിൽ സ്വകാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഒറീസ സ്വദേശികളും ബംഗാൾ സ്വദേശികളും താമസിച്ചിരുന്നു. ഇരുവിഭാഗക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈസ്റ്റർ അവധിയായതിനാൽ ബംഗാൾ സ്വദേശികൾ സുഹൃത്തുക്കളുമായി താമസസ്ഥലത്തെത്തി ഒറീസ സ്വദേശികളെ ആക്രമിക്കുകയായിരുന്നു. സംഘർഷം അതിരുകടന്നത്തോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ സബ് ഇൻസ്പെക്ടർ വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ലഹരി ഉപയോഗത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ സംഘർഷം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു