കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്തതിന്‍റെ വൈരാഗ്യത്തില്‍ വീട് കയറി അക്രമം; ക്യാന്‍സർ രോഗിക്ക് വെട്ടേറ്റു

Published : Apr 20, 2025, 11:03 PM IST
കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്തതിന്‍റെ വൈരാഗ്യത്തില്‍ വീട് കയറി അക്രമം; ക്യാന്‍സർ രോഗിക്ക് വെട്ടേറ്റു

Synopsis

അമ്പലപ്പുഴയിൽ കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ വീട് കയറി അക്രമം.

അമ്പലപ്പുഴ: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ വീട് കയറി അക്രമം. ക്യാന്‍സർ രോഗിയായ ഗൃഹനാഥന് വെട്ടേറ്റു. അമ്പലപ്പുഴ വടക്ക് 15 ആം വാര്‍ഡ്‌‌ വളഞ്ഞവഴി പുതുവല്‍ നീര്‍ക്കുന്നം വിനോദ് കുമാറിനാണ് (48) വെട്ടേറ്റത്. അക്രമം അറിഞ്ഞ്  ചെന്ന അയല്‍വാസിയായ സുധാകരനും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.  

പ്രദേശവാസിയായ മയക്കുമരുന്ന് വില്‍പ്പനക്കാരനായ യുവാവാണ് അക്രമത്തിന് പിന്നിലെന്ന് അമ്പലപ്പുഴ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്നു വില്‍പ്പന നടത്തുന്നതിനെ വിനോദിന്‍റെ മകന്‍ അനിമോന്‍ മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന അനിമോനുമായി അക്രമി വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. 

ക്യാന്‍സര്‍ ബാധിച്ച് കിടപ്പിലായ പിതാവിനോട് വിവരം പറയാന്‍ മുറിക്കുള്ളിലേക്ക് കയറിയ അനിമോനെ മാരകായുധവുമായെത്തിയ യുവാവ്   അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ വിനോദിന്‍റെ  കാലിന് വെട്ടേല്‍ക്കുകയായിരുന്നു. ഇതറിഞ്ഞ് ഓടിയെത്തിയ അയല്‍വാസി സുധാകരനെയും യുവാവ് മര്‍ദ്ദിച്ചു. പ്രതി ഒളിവിലാണ്.

അതീവ രഹസ്യകേന്ദ്രം, പ്രവേശനം ലഹരി ഉപയോഗിക്കുന്നവർക്ക് മാത്രം; തന്ത്രപരമായി അകത്തുകടന്ന് പ്രതികളെ പൂട്ടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ