മാന്നാറില്‍ കൊയ്യാന്‍ ആളില്ലാതെ കിടന്ന പാടം കൊയ്യാനെത്തിയത് അതിഥി തൊഴിലാളികൾ

By Web TeamFirst Published May 31, 2020, 4:44 PM IST
Highlights

മഴ കനക്കുക കൂടി ചെയ്തതോടെയാണ് ഇന്നലെ മുതൽ ഇവിടെ എട്ട് അതിഥി തൊഴിലാളികളെയിറക്കി കൊയ്ത്ത് നടത്തിയത്. കൊയ്ത് യന്ത്രം കിട്ടാതായതിനാല്‍ അരിവാളുപയോഗിച്ച് കൊയ്ത് തുടങ്ങിയത്.

മാന്നാർ : കൊയ്ത് മെഷീന്‍ കിട്ടാതെയും പണിക്കാരെ കിട്ടാതെയും കിടന്ന പാടം കൊയ്യാന്‍ അതിഥി തൊഴിലാളികള്‍ എത്തി. ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാടു കളത്തൂർകടവ് പാലത്തിനു സമീപമുള്ള എഴുമുളം –കീറ്റുകോണം പാടശേഖരത്തിന്റെ ഭാഗമായ ഒരേക്കറിലെ കൊയ്ത്താണ് അതിഥി തൊഴിലാളികള്‍ ഇന്നലെ ആരംഭിച്ചത്. പാടശേഖരത്തിന്റെ ഉടമ മഴയ്ക്കു മുൻപ് കൊയ്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും ലോക്ഡൗൺ കാരണം ആരെയും കിട്ടിയില്ല.

നെല്ലുസംഭരണം വൈകുന്നു; കുട്ടനാട്ടിൽ റോഡ് ഉപരോധിച്ച് കർഷകര്‍

അതിഥി തൊഴിലാളികളെ അന്വേഷിച്ചെങ്കിലും ആദ്യം ലഭിച്ചില്ല. ബുധനൂരിലെ മിക്ക അതിഥി തൊഴിലാളികളും ഇവിടെ നിന്നും സ്വന്തം നാട്ടിലേക്കുപോയിരുന്നു. മഴ കനക്കുക കൂടി ചെയ്തതോടെയാണ് ഇന്നലെ മുതൽ ഇവിടെ എട്ട് അതിഥി തൊഴിലാളികളെയിറക്കി കൊയ്ത്ത് നടത്തിയത്. കൊയ്ത് യന്ത്രം കിട്ടാതായതിനാല്‍ അരിവാളുപയോഗിച്ച് കൊയ്ത് തുടങ്ങിയത്. മൂന്ന് ദിവസം കൊണ്ട് കൊയ്ത് തീര്‍ക്കാനാവുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 

തിരുവല്ലയില്‍ കൊയ്ത്ത് യന്ത്ര ഉടമയ്ക്ക് മര്‍ദ്ദനം; രണ്ട് സിപിഎം പ്രവർത്തകര്‍ അറസ്റ്റില്‍

കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാർക്ക് പൊലീസ് മർദ്ദനം; തൊഴിലാളികൾ പ്രതിഷേധത്തിൽ, കൊയ്ത്ത് മുടങ്ങി

click me!