മില്‍മ എറണാകുളം മേഖലാ യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : Sep 24, 2026, 03:17 PM IST
milma

Synopsis

എറണാകുളം , ഇടുക്കി , കോട്ടയം , തൃശ്ശൂര്‍ ജില്ലകളിലായി 950 അംഗ സംഘങ്ങളാണ് മില്‍മ എറണാകുളം മേഖലാ യൂണിയനില്‍ പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച്ച (26.09.2026) പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന മില്‍മ എറണാകുളം മേഖലാ യൂണിയന്റെ 40-ാം മത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള അവാര്‍ഡ് ദാനം നിര്‍വഹിക്കും.

കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ വിവിധ മേഖലകളിലേക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാതൃകാ സംഘങ്ങള്‍, മികച്ച മില്‍ക്ക് കൂളര്‍ യൂണിറ്റുകള്‍, മികച്ച ഗുണനിലവാരമുള്ള പാലളക്കുന്ന സംഘങ്ങള്‍, മാതൃകാ കര്‍ഷകര്‍, ഡീലര്‍മാര്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്.

എറണാകുളം , ഇടുക്കി , കോട്ടയം , തൃശ്ശൂര്‍ ജില്ലകളിലായി 950 അംഗ സംഘങ്ങളാണ് മില്‍മ എറണാകുളം മേഖലാ യൂണിയനില്‍ പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച്ച (26.09.2026) പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന മില്‍മ എറണാകുളം മേഖലാ യൂണിയന്റെ 40-ാം മത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ സി.എന്‍.വത്സലന്‍പിള്ള അവാര്‍ഡ് ദാനം നിര്‍വഹിക്കും.

മേഖലാ യൂണിയന്റെ നാല് ജില്ലകളിലെ മാതൃകാ സംഘങ്ങള്‍ക്കുള്ള പുരസ്ക്കാരം നേടിയ സംഘങ്ങള്‍- മണീട് ആപ്കോസ് (എറണാകുളം ജില്ല),ആനന്ദപുരം ആപ്കോസ് (തൃശ്ശൂര്‍ ജില്ല), പുതുവേലി ആപ്കോസ്(കോട്ടയം ജില്ല), ഇരുമ്പുപാലം ആപ്കോസ് (ഇടുക്കി ജില്ല), ബെസ്റ്റ് ബള്‍ക്ക് മില്‍ക്ക് കൂളര്‍ യൂണിറ്റുകള്‍- കല്ലൂര്‍ക്കാട് ആപ്കോസ്(എറണാകുളം ജില്ല), മൂന്നുമുറി ആപ്കോസ്(തൃശ്ശൂര്‍ ജില്ല), ചമ്പക്കര ആപ്കോസ് (കോട്ടയം ജില്ല), മച്ചിപ്ലാവ് ആപ്കോസ്(ഇടുക്കി ജില്ല) ,മികച്ച ഗുണനിലവാരമുള്ള സംഘങ്ങള്‍- വളളുവള്ളി ആപ്കോസ് (എറണാകുളം ജില്ല), മായന്നൂര്‍ ആപ്കോസ് (തൃശ്ശൂര്‍ ജില്ല) , തലയോലപറമ്പ് ആപ്കോസ്(കോട്ടയം ജില്ല), തട്ടക്കുഴ ആപ്കോസ് (ഇടുക്കി ജില്ല).

മാതൃക കര്‍ഷകര്‍ക്കുള്ള ഫാം സെക്ടര്‍ ക്ഷീരമിത്ര അവാര്‍ഡ് ആനി എബി , ചേലക്കുളം ആപ്കോസ് (എറണാകുളം ജില്ല), ബീന ജസ്റ്റിന്‍ , മാന്നാമംഗലം ആപ്കോസ് (തൃശൂര്‍ ജില്ല), ബിജുമോന്‍ തോമസ്, കുര്യനാട് ആപ്കോസ് (കോട്ടയം ജില്ല), ജിന്‍സ് കുര്യന്‍, കമ്പംമേട് ആപ്കോസ് (ഇടുക്കി ജില്ല) എന്നിവര്‍ കരസ്ഥമാക്കി.

ചെറുകിട കര്‍ഷകര്‍ക്കുള്ള ക്ഷീരമിത്ര അവാര്‍ഡ് തങ്കച്ചന്‍ ടി പി, മണക്കാട്ടുമറ്റം ആപ്കോസ് (എറണാകുളം ജില്ല), രത്നവല്ലി ,പൂലാനി ആപ്കോസ് (തൃശൂര്‍ ജില്ല), ബ്ലെസ്സന്‍ ഇ കുര്യന്‍ ,വെള്ളൂര്‍ ആപ്കോസ് (കോട്ടയം ജില്ല), ജിന്‍സി സിജോ, കരിമ്പന്‍ ആപ്കോസ് (ഇടുക്കി ജില്ല) എന്നിവര്‍ക്കാണ്.

മാര്‍ക്കറ്റിംഗ് മേഖലയില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള മില്‍മ മിത്ര അവാര്‍ഡ് ഗുരുവായൂര്‍ ദേവസ്വം , എയിംസ് എറണാകുളം, വിനായക് കാറ്റേഴ്സ് എന്നിവര്‍ക്ക് ലഭിച്ചു. സെപ്ഷ്യൽ അവാര്‍ഡ്-കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, ബിപിസിഎല്‍, മികച്ച ഡിസ്ട്രിബ്യൂട്ടര്‍- സൗഭാഗ്യ ഏജന്‍സി, കോട്ടയം, ഡീലര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍-കെ സി ചന്ദ്രശേഖരന്‍ (എറണാകുളം), പി കെ പുരുഷോത്തമന്‍ (കോട്ടയം), കെ ടി രാധാകൃഷ്ണ്‍ (തൃശ്ശൂര്‍), രാധിക (ഇടുക്കി , മില്‍മ ഷോപ്പി ജനറല്‍ വിഭാഗം -അബ്ദുല്‍ റഹീം, ആപ്കോസ് ഷോപ്പി വിഭാഗം - ആനന്ദപുരം ആപ്കോസ് എന്നിവരും അര്‍ഹരായി. കൂടാതെ വിവിധ സംഘങ്ങള്‍ക്കുള്ള പ്രോത്സാഹന അവാര്‍ഡും സമ്മാനിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂട്ടിയിട്ട വീട് തകര്‍ത്ത് കവർന്നത് 13 പവനും കൂളിംഗ് ഗ്ലാസും, പ്രതി അറസ്റ്റില്‍
തന്റേതല്ലാത്ത കാർ ഒഎൽഎക്സിൽ വിൽപനയ്ക്കിട്ടു; 3.34 ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്