അമിതവേ​ഗത്തിലെത്തിയ ബസ് 2 വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ചു, റോ‍ഡ് മുറിച്ചുകടക്കവേ അപകടം, ഒരാളുടെ നില അതീവ ​ഗുരുതരം

Published : Sep 24, 2026, 12:44 PM IST
kannur accident

Synopsis

ഡ്രൈവർ ആദർശിനെ കസ്റ്റഡിയിലെടുത്തു. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാരയ് സ്ഥാപനത്തിലെ വിദ്യാർത്ഥികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്.

കണ്ണൂർ: കണ്ണൂരിൽ അമിതവേ​ഗതയിലെത്തിയ ബസ് വി​ദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിച്ചു. കണ്ണൂർ താവക്കരയിൽ രാവിലെ ഒൻപതിനായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. വടകര റൂട്ടിലോടുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ആദർശിനെ കസ്റ്റഡിയിലെടുത്തു. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വകാരയ് സ്ഥാപനത്തിലെ വിദ്യാർത്ഥികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്.

വളരെ തിരക്കേറിയ സ്ഥലമാണ് താവക്കര. വളരെ വേ​ഗത്തിൽ വളവ് തിരിഞ്ഞുവന്ന ബസാണ് വിദ്യാർത്ഥികളെ ഇടിച്ചുവീഴ്ത്തിയത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇവരിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ് എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ മോഷ്ടിച്ച് വിറ്റ പ്രതികൾ പിടിയിൽ; രണ്ട് ഓട്ടോകള്‍ കണ്ടെടുത്തു
കറുകപുത്തൂരിലെ റുസിയ ഗോള്‍ഡ്, 4 വർഷത്തിനിടെ അസി. മാനേജർ മുക്കിയത് 3.85 കോടിയുടെ രണ്ടര കിലോ സ്വർണ്ണം! കേസെടുത്ത് പൊലീസ്