മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട്  ഇടിച്ചു കയറി, 14 പേർക്ക് പരിക്ക് 

Published : Oct 11, 2024, 02:15 PM IST
മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട്  ഇടിച്ചു കയറി, 14 പേർക്ക് പരിക്ക് 

Synopsis

മിനി ബസ് അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.  

ഇടുക്കി: ബൈസൺവാലി ടീ കമ്പനിക്ക് സമീപം വിനോദ സഞ്ചാരികളുമായി പോയ മിനി ബസ് അപകടത്തിൽപ്പെട്ടു.  14 പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തിൽപെട്ടത്‌. നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരികൾ തകർത്ത്‌ പാതയോരത്ത് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. വളവ് തിരിഞ്ഞെത്തിയ ബസ് പാലത്തിലെ കൈവരിയിലേക്ക് ഇടിച്ച ശേഷം  സമീപത്തെ ഭിത്തിയിലേക്ക് ഇടിച്ച് നിൽക്കുകയായിരുന്നു.    

 

 

 

 

PREV
Read more Articles on
click me!

Recommended Stories

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്
പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ