മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Published : May 31, 2025, 08:31 AM IST
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Synopsis

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കടമറ്റത്ത് ദേശീയ പാതയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് മറിച്ചിട്ടുണ്ട്. മരിച്ച യുവാവിന് മുപ്പത് വയസ്സിൽ താഴെയാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്കിന്റെ ആർസി അഡ്രസ് കോഴിക്കോടാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടകംപള്ളിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, മാനനഷ്ടക്കേസിൽ സതീശന്റെ മറുപടി കോടതിയിൽ, ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പോര് മുറുകുന്നു
'അടുപ്പക്കാർക്കായി ഭരണം തീരും മുൻപ് പുതിയ പട്ടിക', പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമെന്ന് കെസി വേണുഗോപാല്‍