ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

Published : Oct 07, 2026, 01:40 PM IST
alappuzha mini lorry fire

Synopsis

പെട്ടെന്ന് പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. വാഹനത്തിന്റെ ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ആലപ്പുഴ: ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്‌ഷോപ്പിൽനിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

പെട്ടെന്ന് പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. വാഹനത്തിന്റെ ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയത് 1,85,200 രൂപ അടങ്ങിയ ബാഗ്; ഉടൻ പൊലീസിനെ അറിയിച്ച് ഉടമയ്ക്ക് കൈമാറി യുവാവ്
പറമ്പിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം, ശരീരത്തിൽ മര്‍ദനമേറ്റ പാടുകൾ; യുവാവിൻ്റെ മരണത്തിൽ അന്വേഷണം