
അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ നടന്ന ജില്ലാതല പൾസ് പോളിയോ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നിർവഹിച്ചു. ആശുപത്രി ആർഎംഒ ഡോ. ആദർശ് സുരേന്ദ്രന്റെ മകൾ ആരാധ്യക്ക് തുള്ളിമരുന്ന് നൽകിയിരുന്നു ഉദ്ഘാടനം. ആശുപത്രി സൂപ്രണ്ട് ഡോക്ടർ രചന ചിദംബരം, അടൂർ എംഎൽഎ അഡ്വ. സി വി ശാന്തകുമാർ ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുത്തു.
ജില്ലയില്‍ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള 47,739 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പ്രതിരോധ കുത്തിവെപ്പിനായി 967 ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, നഗരാരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധസംഘടനകളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ബൂത്തുകള്‍ ക്രമീകരിച്ചത്.
സാധാരണ ബൂത്തുകള്‍ക്ക് പുറമെ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് 17 ട്രാന്‍സിറ്റ് ബൂത്തുകള്‍, രണ്ട് മൊബൈല്‍ ബൂത്തുകള്‍ എന്നിവയും ഉണ്ടായി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിന് മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചു.
പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തീയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് വളണ്ടിയർമാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam