
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ കെ പി അഷറഫ്(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽവെച്ച് പ്രതികൾ പ്രായപൂർത്തിയാകാത്ത മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. കഴിഞ്ഞ സെപ്തംബര്‍ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ മരണം; ഇറാനില്‍ പ്രതിഷേധം കത്തുന്നു
അതേ സമയം കോഴിക്കോട് നാദാപുരത്തിന് സമീപം അരൂരില്‍ ഭിന്നശേഷിക്കാരിയായ
യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. രാജന്‍, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം.
വെളളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് പുറത്തു പോയ സമയത്ത് അരൂരിലെ വീട്ടിലെത്തിയ രാജന്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. തിരികെയെത്തിയ ഭര്‍ത്താവിനെ കണ്ടതോടെ ഇയാള്‍ രക്ഷപ്പെട്ടു. ബന്ധുക്കളേയും അയല്‍വാസികളേയും ഉടന്‍ വിവരമറിയിച്ചെങ്കിലും ഭര്‍ത്താവ് സംസാര ശേഷി ഇല്ലാത്ത ആളായതിനാല്‍ ഇവര്‍ക്ക് ആളെ തിരിച്ചറിയാനായില്ല.
പിന്നീട് യുവതിയുടെ ഭര്‍ത്താവ് കടയില്‍ നില്‍ക്കുന്ന സമയത്ത് അതുവഴിയെത്തിയ രാജനെ സുഹൃത്തുക്കള്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു. ഇയാളെ യുവതിയും തിരിച്ചറിഞ്ഞു. ഇതിനിടെ സമീപത്തെ വീട്ടില്‍ കൂലിപ്പണിക്കെത്തിയ രതീഷും തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി ബന്ധുക്കളെ അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിലും തുടര്‍ന്നുളള വൈദ്യ പരിശോധനയിലും പീഡനം നടന്നതായി വ്യക്തമായി. തുടര്‍ന്ന് രാജനേയും രതീഷിനേയും അറസ്റ്റ് ചെയ്തു. കൂലിവേലക്കാരായ രാജനും രതീഷും പുറമേരി പഞ്ചായത്തിലെ അരൂര്‍ സ്വദേശികളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam